pinarayi-vijayan

കണ്ണൂർ: ചിലരുടെ അതിമോഹം തകർന്നടിയുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഉത്തരേന്ത്യയിൽ വർഗീയകലാപവും വംശഹത്യയും സംഘടിപ്പിച്ചവർ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാം എന്നു കരുതി. രാജ്യത്ത് ബി.ജെ.പിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ആകട്ടെ, സ്വന്തം പ്രകടന പത്രികയെക്കുറിച്ചു പോലും ഇവിടെ മിണ്ടിയില്ല.

വസ്‌തുതാവിരുദ്ധമായ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് അതുവഴി വോട്ടു നേടാമെന്ന് അവർ കരുതി. ഈ രണ്ടു കൂട്ടരുടെയും മോഹങ്ങൾ നടപ്പില്ല. എൽ.ഡി.എഫ് കൂടുതൽ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. പ്രശംസനീയമായ വിജയം നേടുകയും ചെയ്യും. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുനെന്നും പിണറായി പറഞ്ഞു.