കണ്ണൂർ: കണ്ണൂരിലെ മയ്യിലുള്ള ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലുണ്ടായിരുന്ന പാമ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പോളിംഗ് ഏജന്റുമാരെയും വോട്ടർമാരെയും പരിഭ്രാന്തരാക്കി. മയ്യിൽ പഞ്ചായത്തിലെ കണ്ടക്കൈ എ.എൽ.പി സ്‌കൂളിലെ 145-ാം ബൂത്തിലായിരുന്നു സംഭവം. വി.വി പാറ്റ് യന്ത്രം തുറക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ കുറച്ചു നേരം വോട്ടംഗ് നിറുത്തി വച്ചു. പാമ്പിനെ ഉടൻ പിടികൂടി പുറത്തേക്ക് മാറ്റി കൊന്നതിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടപടികൾ തുടർന്നത്.