പയ്യന്നൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ സ്‌ട്രൈക്കർ വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞുവീണു. നിലതെറ്റിയ വാഹനം കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ നിയന്ത്രിച്ചുനിറുത്തി. ഇന്നലെ ഉച്ചയ്ക്ക് 3.30ന് പയ്യന്നൂർ അമ്പലത്തിന് സമീപത്താണ് ട്രാവലറിന്റെ ഡ്രൈവർ കവ്വായി സ്വദേശി സനോജ്(35) വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണത്. മലബാർ സ്‌പെഷ്യൽ പൊലീസിലെ അനീഷ് ആണ് വാഹനം നിയന്ത്രിച്ചത്. ട്രാവലർ മതിലിലിടിച്ചുനിന്നു. കാടാമ്പുഴ സ്വദേശിയാണ് അനീഷ്. പയ്യന്നൂർ സ്റ്റേഷനിലെ വനജ, സിന്ധു എന്നീ രണ്ട് വനിതാ പൊലിസുകാരും മലബാർ സ്‌പെഷ്യൽ പൊലിസിലെ ആറ് പൊലിസുകാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. സനോജിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ: അനീഷ്