നീലേശ്വരം: വേനൽ കടുത്തപ്പോൾ കൂവാറ്റിച്ചാൽ വറ്റിവരണ്ടു. ഇതോടെ ജലനിധി പദ്ധതിക്കു വേണ്ടി ഇവിടെ കുഴിച്ച പത്തു കിണറുകളിലെ വെള്ളവും താഴ്ന്നുതുടങ്ങി. എഴുന്നൂറോളം കുടുംബങ്ങളിൽ കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി.
രണ്ടു വർഷം മുമ്പാണ് കൂവാറ്റിച്ചാലിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാനൂരിച്ചാലിൽ ക്രോസ്ബാർ പണിതതാണ്. എന്നിട്ടും വെള്ളം വറ്റി. കൃഷിക്കാർ ജെ. സി. ബി. ഉപയോഗിച്ച് കിണർ കുഴിച്ചാണ് വെള്ളമെടുക്കുന്നത്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഈ വെള്ളവും വറ്റും.
ജലനിധി പദ്ധതിയിൽ നിന്നുള്ള വെള്ളവും നിലച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.