പരപ്പ: എല്ലാവിധ ലൈസൻസുകളുമായി കരിന്തളം പഞ്ചായത്തിലെ പരപ്പ മുണ്ടത്തടത്ത് പ്രവർത്തിച്ചുവരുന്ന സിയെൻ സ്റ്റോൺ ക്രഷറിന്റെ പേരിലുള്ള കരിങ്കൽ ക്വാറിക്കും ക്രഷറിന്റെ നിർമ്മാണത്തിനും അവിടത്തെ തൊഴിലാളികൾക്കും മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. ജില്ലാ പൊലീസ് സൂപ്രണ്ട്, വെള്ളരിക്കുണ്ട് സി.ഐ, എസ്.ഐ എന്നിവർക്കാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ജസ്റ്റീസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റീസ് എൻ.അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധിപ്രഖ്യാപിച്ചത്. പരാതിക്കാരനായ സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ട്ണർ സി. നാരായണനു വേണ്ടി സീനിയർ അഭിഭാഷകൻ എം. രമേഷ്ചന്ദ്രർ, അഡ്വ. സി.പി.പീതാംബരൻ എന്നിവർ ഹാജരായി.