തലശ്ശേരി.കോടിയേരി മൂഴിക്കരയിൽ പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് മേഖല കമ്മിറ്റി ഓഫിസായ എൻ. എ .എം സ്മാരക സൗധം ഒരു പറ്റം രാഷ്ട്രീയ എതിരാളികൾ തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ തീവെച്ചു നശിപ്പിച്ചു. ഓഫിസിന്റെ പൂട്ട് തകർത്തു അകത്തു കയറിയാണ് ആക്രമണം നടത്തിയത്. ഓഫിസിനകത്തുള്ള കസേരകളും മേശയും അടക്കം ഫർണിച്ചറുകൾ തീയിട്ടു നശിപ്പിക്കുകയും കെട്ടിടത്തിന്റെ പുറത്തുനിന്നു തീയിട്ടതിനാൽ ഓഫീസ് ഭാഗികമായി നശിക്കുകയും ചെയ്തു.
സംഭവത്തിൽ കോടിയേരി മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിഷേധയോഗത്തിൽ പി .അബ്ദുൾ റഹിമാൻ , റഹദാദ് മൂഴിക്കര, കെ. ഖാലിദ് , പി .വി .റയീസ്, സിദ്ദീഖ് പാറാൽ, സി കെ ലത്തീഫ് , റഫീഖ് കുനിയിൽ, അഹ്മദ് മൂഴിക്കര പ്രസംഗിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ കരീം ചേലേരി, അഡ്വ കെ എ ലത്തീഫ്, കെ ടി സഹതുള്ള, വി എ നാരായണൻ, സജീവ് മാറോളി, വി രാധാകൃഷ്ണൻ മാസ്റ്റർ, എൻ മഹ്മൂദ്, ടി എൻ എ കാദർ, അരവിന്ദാക്ഷൻ, വി സി പ്രസാദ്, പ്രസിൽ ബാബു, കബീർ മാടപ്പീടിക, ഷാനവാസ് ബറയിൽ സംഭവ സ്ഥലം സന്ദർശിച്ചു