കൂത്തുപറമ്പ്: നീർവേലി യു. പി. സ്കൂൾ റിട്ട. അധ്യാപകൻ കൂത്തുപറമ്പ് ഗവ. ആശുപത്രി റോഡിൽ അൽ ഹസ്ഹലിൽ പി. കെ. ഹസൈൻ ഹാജി (82) നിര്യാതനായി. 35 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. നീർവേലി മഹല്ല് കമ്മിറ്റി സാരഥിയും കൂത്തുപറമ്പ് മഹല്ല് കമ്മിറ്റി ഉപദേശക സമിതി അംഗവുമായിരുന്നു. ഭാര്യ: ഹലീമ ഹജജുമ്മ. മക്കൾ: ഡോ. പി. പി. മഹറൂഫ് (ദുബൈ), ആരിഫ് ( സൗദി), മുഹമ്മദ് ഫായിസ് (മലേഷ്യ), ഫൗസിയ, ഫസീഹ. മരുമക്കൾ: നെഹല (തലശ്ശേരി), സജീറ (കതിരൂർ), റഫീസ (മേക്കുന്ന്), അബ്ദുൽ ഹമീദ് (ഉരുവച്ചാൽ), ഷാനവാസ് (മട്ടന്നൂർ).