ഇരിട്ടി: കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്കേറ്റു .മുഴക്കുന്ന് പോലിസ് സ്റ്റേഷൻ പരിധിയിലെ പൂമരത്താണ് സ്ഫോടനം നടന്നത്. ചാവശ്ശേരി പറമ്പിലെ പി.പി അബ്ദുൾ നാസറിനാണ് (45) പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ ഉച്ചയോടെയാണ് സംഭവം .
മട്ടന്നൂർ സ്വദേശിയായ ഹംസ ഹാജിയുടെ കശുവണ്ടിത്തോട്ടം പാട്ടത്തിനെടുത്ത് ഭാര്യയും ഒരുമിച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെ കാലിന് തട്ടിയ ഐസ് ക്രീം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് മുഴക്കുന്ന് പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല .മുഴക്കുന്ന് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്