ഹാൾടിക്കറ്റ്
29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. പരീക്ഷയുടെ ഹാൾടിക്കറ്റ് അതതു കേന്ദ്രങ്ങളിൽ നിന്നു വിതരണം ചെയ്യും.
ടൈംടേബിൾ
സർവകലാശാല പഠനവകുപ്പുകളിലെ മേയ് ഏഴിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം.സി.എ / എം.സി.എ. ലാറ്ററൽ എൻട്രി പരീക്ഷകളുടെയും മേയ് എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ബി.പി.എഡ് പരീക്ഷകളുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
സർവകലാശാല പഠനവകുപ്പിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ബി.എ. എൽ എൽ.ബി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഒൻപത്, ഏഴ് സെമസ്റ്റർ പരീക്ഷകൾക്ക് മേയ് 6 വരെയും അഞ്ച്, മൂന്ന് സെമസ്റ്റർ പരീക്ഷകൾക്ക് 13 വരെയും ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് 17 വരെയും അപേക്ഷിക്കാം.