പയ്യന്നൂർ: തെരുവിലെ കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിന് നേരെ വീണ്ടും അക്രമം.
കെട്ടിടത്തിന് മുന്നിലെ ചവിട്ടുപടിയിൽ ബിയർ കുപ്പികൾ തല്ലിയുടച്ചതിനാൽ വരാന്തയിലും ചവിട്ടുപടിയിലും കുപ്പിച്ചില്ലുകൾ ചിതറി കിടക്കുകയാണ്. മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും യു.ഡി.എഫ്.സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഈ കെട്ടിടം കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം എടാട്ട് ചെറാട്ട് കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം തീവെച്ച് നശിപ്പിച്ചിരുന്നു