ഇരിട്ടി: കാക്കയങ്ങാട് പാലാ ദീപ്തിയിൽ കേളോത്ത് കനുമാരത്ത് കുഞ്ഞുലക്ഷ്മി അമ്മ(97) നിര്യാതയായി. ഭർത്താവ് പരേതനായ കെ. കെ. ഗോവിന്ദൻ നമ്പ്യാർ. മക്കൾ: കെ. കെ. ശാന്ത കുമാരി (പാല), കെ. കെ. നിർമല (ശിവപുരം), കെ. കെ. വിജയൻ (റിട്ട. കൃഷിവകുപ്പ് ചെറുവാഞ്ചേരി), കെ. കെ. സത്യഭാമ (പാല). മരുമക്കൾ: കെ. കെ. കരുണാകരൻ നമ്പ്യാർ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), സി. സി. വത്സല (റിട്ട. ടീച്ചർ ), എം. എം. അരവിന്ദൻ നമ്പ്യാർ (റിട്ട. റെയിൽവേ), പരേതനായ കെ. പി. ഗോപാലകൃഷ്ണൻ.. സഹോദരങ്ങൾ: കെ. കെ. മാധവൻ മാസ്റ്റർ (ചിറ്റാരിപ്പറമ്പ്), പരേതരായ കെ. കെ. ഗോവിന്ദൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, ശ്രീദേവി അമ്മ. സംസ്കാരം ഇന്ന് പകൽ 11 മണിക്ക് പാലയിലെ തറവാട്ട് ശ്മശാനത്തിൽ.