ഉദുമ: ഉദുമ ടൗണിലെ എ.എച്ച് സ്റ്റോർ ഉടമ മേൽപറമ്പിലെ എ.എച്ച് ഹസൈനാർ (76) നിര്യാതനായി. അമ്പത് വർഷമായി ഉദുമയിൽ പലചരക്ക് വ്യാപാരം നടത്തി വരുന്നു. മേൽപറമ്പിലെ അബ്ദുല്ലയുടെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ദൈനബി.മകൻ: എ.എച്ച് ഹാരിസ്. മരുമകൾ: എ.കെ. സമീറ തിരുവക്കോളി. സഹോദരങ്ങൾ: എ.എച്ച് മുഹമ്മദ് (അരമങ്ങാനം), എ. എച്ച്. അബൂബക്കർ (അരമങ്ങാനം) എ.എച്ച് അബ്ദുൽ റഹിമാൻ (വ്യാപാരി ദേളി), എ.എച്ച് അഹമ്മദ് (മേൽപറമ്പ്), എ.എച്ച് ഉമ്മർ (അരമങ്ങാനം).