പാനൂർ :കൊളവല്ലൂർ പൊയിൽ ഭാഗത്ത് സി.പി.എം പ്രവർത്തകരുടെ വീടുകൾ ബോംബെറിഞ്ഞ് അടിച്ചു തകർത്ത കേസിൽ നാലു കോൺഗ്രസുകാരെ പൊലീസ് അറസ്റ്റു ചെയ്തു. തുവ്വക്കുന്നിൽ പാണ്ട്യന്റവിടെ റനീഷ് (33), കൊളവല്ലൂർ ചെറുപ്പറമ്പ് പൊയിൽ പീടികയിൽ രഞ്ജിത്ത് (36), തുവ്വക്കുന്നിൽ കുന്നുമ്മൽ കെ ഷാജി (37), കുന്നുമ്മൽ കെ സതീശൻ (45) എന്നിവരെയാണ് കൊളവല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പു കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കൂത്തുപറമ്പ് നിയോജക മണ്ഡലം എഴുപത്തിയാറാം നമ്പർ ബൂത്ത് കൊളവല്ലൂർ വിജ്ഞാനോദയം സ്‌ക്കൂളിൽ നിന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റുമായുണ്ടായ വാക് തർക്കത്തിന്റെ പേരിലാണ് അക്രമ. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.