തൃക്കരിപ്പൂർ: അമ്മയും മകളും തമ്മിൽ വാക്‌തർക്കത്തിനൊടുവിൽ അമ്മ ദേഹത്ത്
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.ഇത് കണ്ട മകൾ തൊട്ടടുത്ത കിണറിൽ ചാടി. ഇന്നലെ വൈകീട്ട് ആറുമണിയോടെ മാണിയാട്ടാണ് സംഭവം. ഇവരുടെ മകൾ ഭർതൃമതിയായ യുവതിയാണ് കിണറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.80 ശതമാനത്തോളം പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമാണ്. ഇവരെ പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും മകളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.