health

കാഴ്ചയിൽ മങ്ങൽ, രാത്രിക്കാഴ്ച ക്രമേണ കുറഞ്ഞുവരിക,​ വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, നല്ല വെളിച്ചത്തിൽ മാത്രം വായിക്കാൻ കഴിയുക,​ ദീപനാളങ്ങൾക്കു ചുറ്റും വലയങ്ങൾ പ്രത്യക്ഷപ്പെടുക തുടങ്ങിയവയെല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളാണ്. ചൊറിച്ചിലോ, തലവേദനയോ ഉണ്ടാകാം. പ്രായാധിക്യം, പ്രമേഹം, തുടർച്ചയായി അമിതമായി സൂര്യപ്രകാശം കണ്ണിൽ പതിക്കുന്നത്, പുകവലി, രക്താതിമർദ്ദം, തെറ്റായ ഭക്ഷണരീതി, കണ്ണിൽ ഏൽക്കുന്ന പരിക്ക്, കണ്ണിൽ മുൻപ് നടന്ന സർജറി, അമിതമായ മദ്യപാനം എന്നിവയെല്ലാമാണ് തിമിരത്തിനുള്ള കാരണങ്ങൾ.

സാധാരണഗതിയിൽ 55 വയസിനു മുകളിലുള്ളവർക്കാണ് തിമിരം ഉണ്ടാകുന്നതെങ്കിലും ചെറുപ്പക്കാരിലും തിമിരം കണ്ടുവരാറുണ്ട്. വ്യത്യസ്ത തരത്തിലുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്നത് കണ്ണിലെ ലെൻസാണ്. കാലക്രമേണ കണ്ണിലെ ലെൻസിന്റെ സുതാര്യത കുറയുകയാണ് ചെയ്യുന്നത്. പ്രകാശം റെറ്റിനയിൽ എത്താതിരിക്കുകയും കാഴ്ച കുറയുകയും ചെയ്യുമ്പോൾ അന്ധത വരെ എത്തുന്നു.

കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുക, പുകവലി ഒഴിവാക്കുക, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, വെയിലത്ത് പോകേണ്ടി വരുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുക, മദ്യപാനം കുറയ്ക്കുക എന്നിവ വഴി ഒരു പരിധി വരെ തിമിരം വരുന്നത് തടയാൻ സാധിക്കും.

ഡോ. ഇറിന എസ്. ചന്ദ്രൻ,

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട, തളിപ്പറമ്പ്.

ഫോൺ 9544657767.