തൃക്കരിപ്പൂർ: പൂരക്കളി-മറുത്തുകളി രംഗത്ത് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് മലബാർ ദേവസ്വം ബോർഡ് ഏരിയ ചെയർമാൻ ഡോ. സി.കെ നാരായണ പണിക്കർ പറഞ്ഞു. എടാട്ടുമ്മൽ ശ്രീ തോട്ടുമുണ്ട്യ കളിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂരക്കളി-മറുത്തു കളി പ്രദർശന, സമാദര പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. സി.എച്ച് സുരേന്ദ്രൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ശശിധരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എം. രാജീവൻ പണിക്കർ, അണ്ടോൾ രാജേഷ് പണിക്കർ തമ്മിലുള്ള മറത്തു കളി ഡോ. സി.എച്ച് സുരേന്ദ്രൻ നമ്പ്യാർ നിയന്ത്രിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ചന്തേര കെ. നാരായണൻ പണിക്കർ സ്വാഗതം പറഞ്ഞു. കേരള പൂരക്കളി കലാ അക്കാദമി പ്രസിഡന്റ് എൻ. കൃഷ്ണൻ, കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രം സമുദായി രാഘവൻ, പൂമാല ക്ഷേത്രം സെക്രട്ടറി എ. രാജീവൻ സംസാരിച്ചു. പുരക്കളി കലാ പരിഷത്ത് ജനറൽ സെക്രട്ടറി വി. പ്രഭാകരൻ പണിക്കർ നന്ദി പറഞ്ഞു. കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി പ്രദർശനം നടന്നു. തുടർന്ന് രാത്രി ഡാൻസ് നൈറ്റ് അരങ്ങേറി.