തൃക്കരിപ്പൂർ: പ്രധാന അദ്ധ്യാപകനെയും ഭാര്യയെയും അർദ്ധരാത്രി വീട്ടിൽ കയറി അടിച്ച് പരിക്കേൽപ്പിച്ചു. തയ്യിൽ സൗത്ത് കടപ്പുറം ജി.എൽ.പി സ്‌കൂളിലെ ലക്ഷ്ണൻ(55), ഭാര്യ സി. വത്സല എന്നിവർക്കാണ് മർദ്ദനമേറ്റത്. കണ്ണിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് ആക്രമി ഇടയിലക്കാട്ടിലെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആക്രമം അഴിച്ചു വിട്ടത്. ജോലി സ്ഥലത്ത് ലക്ഷ്മണന്റെ മകൻ അഖിലുമായി ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണ കാരണന്നാണ് സൂചന. ഇത് സംബന്ധിച്ച് ഫോണിലൂടെ അസഭ്യവർഷം ഉണ്ടായിരുന്നു. ചന്തേര പൊലീസിൽ പരാതി നൽകി.
കണ്ണിനു പരിക്കേറ്റ ലക്ഷ്മണൻ