കാസർകോട്: പുലിക്കുന്നിലെ പഴയ എസ്. പി. ഓഫീസ് കെട്ടിടത്തിന്റെ വാതിൽ തകർത്ത് ക്രൈംഫയൽ കടത്തിക്കൊണ്ടുപോയ കേസിൽ രണ്ട് സേലം സ്വദേശനികൾ റിമാൻഡിൽ. സേലം കളകുറിശ്ശി ബൃതിമങ്കലം സ്വദേശിനികളും കാസർകോട് ചൂരിപ്പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരുമായ പാർവ്വതി (40), ഹംസവല്ലി (30) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 23നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. തോട്ടടുത്ത ഇറിഗേഷൻ വകുപ്പ് കെട്ടിടത്തിലെ ജീവനക്കാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രണ്ട് ഓട്ടോറിക്ഷകളിലായി ഫയലുകൾ കടത്തികൊണ്ടു പോകുന്നതായി ശ്രദ്ധയിൽപെട്ടത്. ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.