മട്ടന്നൂർ: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മട്ടന്നൂർ ബ്ര്രസ്‌സ്റ്റാൻഡിൽ നടന്ന യു. ഡി.എഫ്, എൽ. ഡി .എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി. പി .എം പ്രവർത്തകൻ അറസ്റ്റിൽ. തില്ലങ്കേരി പള്ളം സ്വദേശി പ്രജിത്ത് (23) ആണ് അറസ്റ്റിലായത്. മട്ടന്നൂർ എസ്. ഐ. ടിവി ധനജ്ഞദാസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.