കൂത്തുപറമ്പ്: ചെറുവാഞ്ചേരി നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് കവർച്ചാ കേസിൽ മുൻ അസിസ്റ്റന്റ് മാനേജർക്ക് എട്ടു വർഷം തടവ്. കോടിയേരി കരാർ തെരുവിലെ പ്രേമചന്ദ്രനെയാണ് എട്ടു വർഷം തടവിനും മുപ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഡ്യൂപ്‌ളിക്കേറ്റ് താക്കോൽ ഉപയാേഗിച്ച് രണ്ടര ലക്ഷം രൂപയും മൂന്നു കിലോ സ്വർണ്ണവും മോഷ്ടിച്ചതായാണ് കേസ്. ഇരുപത് വർഷം മുമ്പാണ് സംഭവം.