ഇരിട്ടി: കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ പേരാവൂർ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ 6.400 കിലോ ഗ്രാം നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. പകലും രാത്രിയുമായി പാൽച്ചുരം, ഇരുപത്തിയെട്ടാം മൈൽ ഭാഗങ്ങളിലും റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഭവം. ഒരാൾക്കെതിരെ കോട്പ കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ എം.ബി സുരേഷ് ബാബു, പി.സി ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം ജയിംസ്, സുരേഷ് പുൽപ്പറമ്പിൽ, കെ. ശ്രീജിത്, ഡ്രൈവർ കെ.ടി ജോർജ് എന്നിവർ പങ്കെടുത്തു.