മട്ടന്നൂർ: ഉളിയിൽ നരയമ്പാറ കല്ലേരിക്കരയിൽ ബോംബുകൾ കണ്ടെത്തി.കല്ലേരിക്കര പാലത്തിന് സമീപത്ത് നിന്നാണ് വർഷങ്ങൾ പഴക്കമുള്ള മൂന്ന് ബോംബുകൾ ബോംബ് സ്‌ക്വാഡും മട്ടന്നൂർ എസ് ഐ റഹൂഫും സംഘവും ചേർന്ന് കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ ബോംബുകൾ പിന്നീട് നിർവീര്യമാക്കി.