പ്രോജക്ട് മൂല്യനിർണയം
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി ജിയോഗ്രഫി ഡിഗ്രി (സി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) മേയ് 2019 പ്രയോഗിക/വാചാ പരീക്ഷകൾ മേയ് 2 മുതൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ എം.എഡ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) നവംബർ 2018 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ മേയ് 10 ന് വൈകിട്ട് 5 വരെ ഓൺലൈനായി സമർപ്പിക്കാം.