പയ്യന്നൂർ: നിർമ്മാണത്തിലിരുന്ന പെരളം എൻ.എസ്.എസ് കരയോഗ മന്ദിരം തകർത്ത് സാമൂഹ്യ ദ്രോഹികൾ കട്ടില കടത്തി. കഴിഞ്ഞ ദിവസം കട്ടില വെയ്പ്പ് നടന്നതിന് പിന്നാലെയാണ് അക്രമം. ചെങ്കല്ലുപയോഗിച്ച് നാലുവരി ചുമരും കെട്ടിയിരുന്നു. ഇതും പൊളിച്ച് മാറ്റി. സംഭവത്തിൽ എൻ.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് വി. രാഘവൻ, വൈസ് പ്രസിഡന്റ് സി. ഭാസ്‌കരൻ, സെക്രട്ടറി വി.ആർ പ്രേമരാജൻ, ഇൻസ്‌പെക്ടർ കെ.കെ സുരേഷ് ബാബു, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ കോറോം, എ.വി ഗോവിന്ദൻ അടിയോടി എന്നിവർ സംസാരിച്ചു. സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.