തളിപ്പറമ്പ് :എ. ഇ. ഓഫിസ് ഫയലിലെ രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിലെ യഥാർത്ഥ
പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ കെ.പി.എസ്.ടി.എ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് കെ. രമേശൻ പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ, യഥാർത്ഥ പ്രതിയെ പിടികൂടുമെന്ന സാഹചര്യം വരുമ്പോൾ ഭരണകക്ഷിയിലെ പ്രധാന അദ്ധ്യാപക സംഘടന അതിനെ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി വി. മണികണ്ഠൻ, സി.വി. സോമനാഥൻ, പി.വി.സജീവൻ, വി .ബി കുബേരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.