മാഹി: സ്പെഷൽ ബ്രാഞ്ചിലെ ഹെഡ് കോൺസ്റ്റബിൾ ചൂടിക്കോട്ട ശാന്തത്തിൽ പ്രസന്നൻ വളവിൽ (46) നിര്യാതനായി. പരേതരായ കറുപ്പൻ, ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജിഷ (കസ്തൂർബാ ഗാന്ധി ഗവ.സ്കൂൾ അധ്യാപിക). മക്കൾ: ശ്രേയസ് (ജവഹർലാൽ നെഹ്രു ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി), സായ് പ്രിയ (എക്സൽ പബ്ലിക് സ്കൂൾ) എന്നിവർ മക്കളാണ്. മികച്ച ഫുട്ബാൾ കളിക്കാരനും മാഹി സുധാകരൻ മാസ്റ്റർ സ്മാരക ഫുട്ബാൾ കോച്ചിംഗ് സെന്ററിന്റെ സംഘാടകരിൽ പ്രമുഖനുമാണ്. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്നു.