നീലേശ്വരം: തൈക്കടപ്പുറത്തെ പരേതനായ മാമുനി കുഞ്ഞമ്പുവിന്റെ ഭാര്യ പത്തുപൊതിപ്പാട്ടിൽ കുഞ്ഞാർച്ച (90) നിര്യാതയായി. മക്കൾ: ശാന്ത, ബാലകൃഷ്ണൻ, ചന്ദ്രമതി, മാമുനി വിജയൻ (ജനറൽ സെക്രട്ടറി, കാസർകോട് ഡിസിസി), ശകുന്തള, പരേതനായ സുകുമാരൻ. മരുമക്കൾ: കെ.വി. കനകലത (മടിക്കൈ), ടി. പുഷ്പവല്ലി (കോട്ടിക്കുളം), പി. പ്രീത (മൂലപ്പള്ളി), പരേതരായ കെ. കരുണാകരൻ, രാമദാസ് മുത്തപ്പനാർകാവ്, മേലാളത്ത് കുഞ്ഞിക്കണ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.