കേളകം: നനാനിപൊയിലിൽ ബസ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച്11 പേർക്ക് പരിക്കേറ്റു. കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ സ്റ്റിയറിംഗ് റാഡ് പൊട്ടിയതാണ് അപകട കാരണം. യാത്രക്കാരായ ചിന്നമ്മ (50), കണിച്ചാറിലെ ഷേർലി (40), മേരിക്കുട്ടി ( 50 ), ശ്രീധരൻ (68), അമ്മിണി (55), ജമീല (48), മേരി (65), അശോകൻ (51), മാത്യു (80), ശ്രീധരൻ (65), ഓടംതോടിലെ നിസിൻ (35) എന്നിവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.