കൂത്തുപറമ്പ്: കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കിണറ്റിലകപ്പെട്ട മദ്ധ്യവയസ്‌കനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.ചെറുവാഞ്ചേരി പൂവത്തൂരിലെ ചതുര കിണറുള്ള പറമ്പിൽ അരവിന്ദാക്ഷനെ (52)യാണ് കൂത്തുപറമ്പിൽ നിന്നെത്തിയ അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകുന്നേരം 5.45 നാണ് സംഭവം. പതിമൂന്നു കോലോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയതായിരുന്നു അരവിന്ദാക്ഷൻ. എന്നാൽ ഓക്‌സിജന്റെ ലഭ്യത കുറവ് കാരണം കരയ്ക്കു കയറാനാകാതെ അവശനിലയിലാവുകയായിരുന്നു . ഫയർമാൻമാരായ സജേഷ് ,ഷിജു എന്നിവരാണ് കിണറ്റിലിറങ്ങി അരവിന്ദാക്ഷനെ കരയ്‌ക്കെത്തിച്ചത്. ഓക്‌സിജന്റെ ലഭ്യത കുറവ് കാരണം ചെറിയ തോതിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഫയർമാൻമാരായ ഇരുവരും കൂത്തുപറമ്പിലെ ആശുപത്രിയിൽ ചികിത്സ തേടി.