കണ്ണൂർ: കണ്ണൂർ നഗരസഭ മുൻചെയർമാനും ഫിഫ അപ്പീൽ കമ്മിറ്റി അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പി.പി ലക്ഷ്മണന്റെ ഓർമയിൽ കണ്ണൂർ പയ്യാമ്പലത്തെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.

പി.പി ലക്ഷ്മണൻ സ്മാരക സ്തൂപം അനാച്ഛാദനവും വിവിധ സന്നദ്ധ സംഘടനകൾക്കുള്ള ധനസഹായ വിതരണവും ജമിനി ശങ്കരൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ചേംബർ പ്രസിഡന്റ് വിനോദ് നാരായണൻ, കെ.കെ ഭരതൻ, കെ.കെ നമ്പ്യാർ, നവീൺ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.

അനുസ്മരണത്തിന്റെ ഭാഗമായി കണ്ണൂർ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നേതൃത്വം നൽകി.