പേരാമ്പ്ര : ചെറുവാളൂർ ജി.എൽ.പി സ്‌കൂൾ നൂറ്റിപതിനഞ്ചാം വാർഷികാഘോഷം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശോഭന വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ എൻ.കെ. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബിആർസി ട്രെയിനർ കെ.ടി. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ബി. കൽപത്തൂർ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ്, പി. ഗോപാലൻ, കെ.വി. വിനോദൻ, അഡ്വ: കെ.കെ. രാജൻ, എ. നാരായണകുറുപ്പ്, സൂപ്പി കെ പൂക്കടവത്ത്, കെ.പി. ഗംഗാധരൻ, പി.പി. മുരളീധരൻ, ആർ. കുഞ്ഞിക്കണ്ണൻ, ഐ.പി. സുമിത, ടി.പി. ശശി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് നാരായണൻ കുന്നത്ത് സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ പി.പി. പവിത്രൻ നന്ദയും പറഞ്ഞു.