കുറ്റ്യാടി: ഒയിസ്‌ക കുറ്റ്യാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുന്നുമ്മൽ ബി.ആർ.സി. നടപ്പിലാക്കുന്ന 'പൂവിതളും തേൻ കുരുവിയും' എന്ന പദ്ധതി നരിക്കൂട്ടുംചാൽ അനഘ രാജിന്റെ വീട്ടുമുറ്റത്ത് വിദ്യാഭ്യാസ ഉപഡയരക്ടർ സുരേഷ് കുമാർ.ഇ.കെ.ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തനത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇടം നൽകുന്ന മാതൃകാ പ്രവർത്തനമാണ് ഇതെന്നും കേരളം മുഴുവൻ മാതൃകയാക്കേണ്ട പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത്ത് .കെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അബ്ദുല്ലാ സൽമാൻ. സെഡ്.എ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ പ്രമോദ്.കെ, ബി.ആർ.സി.ട്രെയിനർ ജമാൽ.കെ, പ്രെയ്‌സി തോമസ്, ദിനേശൻ പി.പി, മോഹൻദാസ്. ടി.കെ, അബദുൽ മജീദ്.കാവിൽ, എന്നിവർ ആശംസകൾ നേർന്നു.സജീവ് കുമാർ.എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ.കെ.കെ.സ്വാഗതവും ഷാജി സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.