പേരാമ്പ്ര : ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ലയനത്തിനെതിരെ പേരാമ്പ്രയിലെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നു. പ്രതിഷേധ സംഗമം എഫ്.എച്ച്.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളെ തകർക്കുകയും സ്വകാര്യ മേഖലക്ക് ഗുണകരമാവുകയും ചെയ്യുന്ന നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മുഴുവൻ അദ്ധ്യാപകരും വായ മൂടിക്കെട്ടി മൂല്യനിർണ്ണയം നടത്തും. എഫ്.എച്ച്.എസ്.ടി.എ ജില്ലാ കൺവീനർ ഷമീം അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. മനോജ് കുമാർ, ഷാജി അരവിന്ദ്, സാബു, ഷിബു, അൻവർ അടുക്കത്ത്, കെ. ജമാൽ, എൻ. ബഷീർ, സവാദ് എന്നിവർ നേതൃത്വം നൽകി.