പേരാമ്പ്ര: യു.ഡി.എഫ് കൂത്താളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ രാജൻ കെ. പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ലാൽ, മോഹൻദാസ് ഓണിയിൽ, തണ്ടോറ ഉമ്മർ, സി. പ്രേമൻ, പി.സി രാധാകൃഷ്ണൻ, പി. മോഹനൻ, പി.വി ലക്ഷ്മി അമ്മ, ടി.വി മുരളി, പി.കെ സത്യൻ, എൻ.കെ കുഞ്ഞബ്ദുല്ല, പി.വി പത്മാവതി എന്നിവർ പ്രസംഗിച്ചു.