എൽഎൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
നിയമപഠനവകുപ്പിൽ നടത്തുന്ന എൽഎൽ.എം (സ്വാശ്രയം, ഒരു വർഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ-പേമെന്റായി 555 രൂപ (എസ്.സി/എസ്.ടി 190 രൂപ) അടച്ച് www.cuonline.ac.in ൽ എൻട്രൻസ് കോഴ്സസ് ലിങ്കിലെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ ക്യാപ് ഐ.ഡി നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. അവസാന തീയതി മേയ് 27. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. ഫോൺ: 0494 2407584, 2407016.
ആറാം സെമസ്റ്റർബി.കോം പ്രോജക്ടുകൾ സമർപ്പിക്കേണ്ട കേന്ദ്രങ്ങൾ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.കോം (2016 പ്രവേശനം) പ്രോജക്ടുകൾ അഞ്ച് മുതൽ ഏഴ് വരെ പിഴയില്ലാതെയും, 250 രൂപ പിഴയോടെ എട്ട് മുതൽ ഒമ്പത് വരെയും സമർപ്പിക്കാം. പ്രോജക്ടുകൾ സമർപ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ബി.എ/ബി.എസ് സി പ്രോജക്ടുകൾ സമർപ്പിക്കേണ്ട തീയതി പിന്നീടറിയിക്കും. ഫോൺ: 0494 2407494, 2407356.
ബി.എഡ് പുനഃപരീക്ഷ
പരീക്ഷ റദ്ദാക്കപ്പെട്ട രണ്ടാം സെമസ്റ്റർ ബി.എഡ് (2015 സിലബസ്) സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുള്ള പുനഃപരീക്ഷ എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.