കൽപ്പറ്റ:ഒരുദിനം കൊണ്ട് എഴുന്നൂറ് ഹരിത പേപ്പർ പേനകൾ നിർമിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് ഹരിത തെരഞ്ഞെടുപ്പിനായി പേപ്പർ പേനകൾ നിർമിച്ചത്. ശുചിത്വമിഷന്റെയും സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് കുട്ടികളുടെ മാതൃകാ പ്രവർത്തനം. നാലായിരം പേനകൾ നിർമിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ലക്ഷ്യം. സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർമാരായ എ.കെ രാജേഷ്, എം.പി രാജേന്ദ്രൻ, സ്വീപ് നോഡൽ ഓഫിസർ എൻ.ഐ ഷാജു, സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.എസ് ഹഫ്‌സത്ത്, വിദ്യാർഥികൾ പങ്കെടുത്തു.