കൽപ്പറ്റ:അനധികൃതമായി വാഹനത്തിൽ കടത്തിയ 16,02,500 രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് മീനങ്ങാടി സുൽത്താൻ ബത്തേരി റോഡിൽ കൊളഗപാറ വെച്ചാണ് പണം പിടികൂടിയത്. സുൽത്താൻ ബത്തേരി രജിസ്‌ട്രേഷൻ വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. ചാർജ് ഓഫറീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.ബി പ്രകാശ് പരിശോധനയ്ക്ക് നേതൃത്വം നൽകി. സീനിയർ ക്ലർക്ക് കെ.ആർ രതീഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ വി.എസ് ഷിജു, സതീശൻ, എം.എസ് ശ്രീജിത്ത്, അബ്ദുൾ അസിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.