സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ വയനാട് മണ്ഡലത്തിൽ പാതയോരങ്ങളിലെ സ്വകാര്യ കെട്ടിടങ്ങളുടെ ചുവരുകൾക്കും റോഡിന് അഭിമുഖമായി വരുന്ന മതിലുകൾക്കും പൊന്നുംവില. റോഡുവക്കിലെ ഒരു മതിലിന് നാലായിരം രൂപയാണ് മൂന്നാഴ്‌ചത്തേക്കുള്ള വാടക. അതു മാത്രം പോരാ, വോട്ടെടുപ്പ് കഴിഞ്ഞാലുടൻ എഴുത്തു മുഴുവൻ മായ്‌ച്ച്, ഭിത്തി വെള്ളയടിച്ചു കൊടുക്കുകയും വേണം.
രാഷ്‌ട്രീയ പാർട്ടികളുടെ ചുവരെഴുത്തു ജോലികൾ കരാറെടുത്തവരാണ് സ്ഥലം ഉടമകളെ സമീപിച്ച് റേറ്റ് ഉറപ്പിക്കുന്നത്. മുമ്പ് പ്രദേശവാസികളായ പാർട്ടിപ്രവർത്തകരുടെ കൂട്ടായ്‌മയിലൂടെ ചെയ്‌തിരുന്ന ഇത്തരം പണികളെല്ലാം ഇപ്പോൾ പുറംകരാർ നൽകിക്കഴിഞ്ഞു,