കൽപ്പറ്റ:കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ മൂന്നാമത് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ എം ജി ടി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെമോഹനദാസൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ,ജില്ലാ സെക്രട്ടറി ഇ.യുപോൾ,വർക്കിംഗ് പ്രസിഡന്റ് ടി.ജെ.സക്കറിയ,കെ.യുജോണി എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സി.രാജൻ(ജില്ലാ പ്രസിഡന്റ്),ടി.ജെ.സക്കറിയ(ജില്ലാ സെക്രട്ടറി),വി.രാമനുണ്ണി ട്രഷററായും തെരഞ്ഞെടുത്തു.സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായി ഇ.യുപോൾ എന്നിവരേയും തെരഞ്ഞെടുത്തു.