swami
ശ്രീനാരായണ ധർമ്മം കൃതിയുടെ പഠനക്ലാസ്സ് സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കേണിച്ചിറ:വിശ്വാസങ്ങളെ യുക്തിബോധവുമായി സമന്വയിപ്പിക്കുന്നതിലൂടെ പലവിധമായ അനാചാരങ്ങളിൽ നിന്നും മനുഷ്യസമൂഹത്തിന് മോചനം ലഭിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ വയനാട് ജില്ലാകമ്മറ്റിയുടെയും പാപ്ലശ്ശേരി എസ്. എൻ.ഡി.പി യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണ ധർമ്മം കൃതിയുടെ പഠനക്ലാസ്സ് നയിച്ചു കൊണ്ട് സ്വാമി അസ്പർശാനന്ദ അഭിപ്രായപ്പെട്ടു. പഞ്ചമഹായജ്ഞം, പഞ്ചശുദ്ധി, പഞ്ചധർമ്മം ജാതി-മത-ദൈവ സങ്കല്പങ്ങളുടെ ഏകതാഭാവം മരണാനന്തര ചടങ്ങളുമായി ബന്ധപ്പെട്ട ആർഭാടങ്ങൾ ഒഴിവാക്കൽ മിതവ്യയശീലം പോഷിപ്പിക്കൽ എന്നീ ഗുരുദേവതത്വപ്രബോധനങ്ങൾ മുഴുവൻ ജനസമൂഹവും പഠനവിഷയമാക്കണമെന്നും ശ്രീനാരായണ ധർമ്മ മീമാംസാപരിഷത്ത് ക്ലാസിൽ സ്വാമി ഉദ്‌ബോധിപ്പിച്ചു.യോഗത്തിൽ സഭാജില്ലാപ്രസിഡന്റ് സി.കെ മാധവൻ അധ്യക്ഷത വഹിച്ചു.വയനാട് ശുചിത്വമിഷൻ അസിസ്റ്റ്ന്റ് കോഡിനേറ്റർ വി.കെ രാജേഷ് മാലിന്യസംസ്‌കണത്തെ സംബന്ധിച്ചും, ഗുരുദേവദർശനങ്ങളും, ഇന്ത്യൻ ഫിലോസഫിയും എന്ന വിഷയത്തിൽ വി.കെ സുരേഷ് ബാബുവും ക്ലാസ് നയിച്ചു സഭാ റജിസ്ട്രാർ റ്റി.വി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി . രാജി പ്രദീപ്, രമണി ദിവാകരൻ, കെ.ആർ സദാന്ദൻ, സി.കെ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. എൻ കെ ഷാജി സ്വാഗതവും, കെ.ആർ ഗോപി നന്ദിയും പറഞ്ഞു.