പുൽപള്ളി:തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കബനി തീരപ്രദേശത്തും പരിശോധന കർഷശനമാക്കി. ഫ്‌ളയിംഗ് സ്‌ക്വോഡും പോലീസും അടക്കം കേരള - കർണാടക അതിർത്തി പങ്കിടുന്ന പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് വാഹന പരിശോധനയടക്കം നടത്തിവരുന്നു. ഈ വഴി കടന്നുപോകുന്ന വാഹനങ്ങളിലെ ബാഗുകളടക്കം പരിശോധിക്കുന്നുണ്ട്. രേഖയില്ലാതെ പണവും മറ്റും കടത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വിവിധ സ്‌ക്വാഡുകളിലെ അംഗങ്ങളാണ് രാവും പകലും പരിശോധനക്ക് നേതൃത്വം നൽകുന്നത്.
വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും
പുൽപള്ളി:കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചചായത്ത് പ്രസിഡണ്ട്ബിന്ദു പ്രകാശ്, വാർഡ് മെമ്പർ സി പി വിൻസെന്റ്, മേഴ്‌സി ബെന്നി, ഒ. കെ. പീറ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രീത ജെ. പ്രിയദർശിനി മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ പരിസരത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി സ്‌നേഹിആന്റണിയെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.
അവധിക്കാല നിന്തൽ പരിശീലനം നാളെ മുതൽ
പുൽപള്ളി:ബത്തേരിസെന്റ്‌ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം. താത്പര്യമുള്ളവർ രാവിലെ 8 മണിക്ക് സ്‌കൂളിലെത്തണം. ഫോൺ - 9447849006, 04936 22483