thushar-vellapalli
thushar vellapalli

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വരണാധികാരി വയനാട് ജില്ലാ കളക്ടർ എ.ആർ അജയകുമാറിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 ഓടെ കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ

പി.എസ് ശ്രീധരൻപിള്ള, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എൻ.കെ ഷാജി, അഡ്വ. സി.ഡി അനിൽ, എന്നിവർ ചേർന്നാണ് പത്രിക സമർപ്പിച്ചത്.

ബി.ജെ.പി ദേശീയ സമിതി അംഗം നിർമ്മൽ കുമാർ സുരന,ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് വാസു, , അഡ്വ. സിനിൽ മുണ്ടപ്പള്ളി, ഫാ. റിജോ നിരപ്പുകണ്ടം തുടങ്ങിയവരും ബി.ജെ.പി നേതാക്കളായ പള്ളിയറ രാമൻ, പി.സി മോഹനൻ, പി.ജി ആനന്ദകുമാർ, കെ.ബി മദൻലാൽ, കെ. സദാനന്ദൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

മണ്ഡലത്തിൽ മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാർ വെള്ളാപ്പള്ളി പത്രികാ സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി തന്നെ മണ്ഡലത്തിൽ എത്തുമെന്നും തുഷാർ പറഞ്ഞു.ഭാര്യആശയും മകൻ ദേവ്തുഷാറും അദ്ദേഹത്തോടൊപ്പം പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.