പേരാമ്പ്ര:പേരാമ്പ്ര നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പേരാമ്പ്ര വടകര റോഡിൽ അര്യാ ലോഡ്ജിൽ ബി.ജെ.പി.ഉത്തരമേഖല പ്രസിഡണ്ട് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വിജയൻ ചാത്തോത്ത്, കെ.സുപ്രൻ, ടി.എൻ.കെ.കല്ലൂര്, ഹരിദാസൻ പേരാമ്പ്ര , കെ.കെ.രജിഷ്, പി.ജി.നമ്പൂതിരി ,കെ.സുകുമാരൻ നായർ, എ ബാലചന്ദ്രൻ ,എന്നിവർ സംസാരിച്ചു.