പേരാമ്പ്ര:എൻ.ഡി.എ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി. ഉത്തരമേഖല പ്രസിഡണ്ട് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി വി.കെ.സജിവൻ, ടി.ബാലസോമൻ, തിരുവള്ളൂർ മുരളി മാത്യു പേഴത്തിങ്കൽ, ഹരിദാസ്, ഏ.പി.രാമചന്ദ്രൻ ,പി.ജി.നമ്പൂതിരി ,വിജയൻ ചാത്തോത്ത്, കെ.സുകുമാരൻ നായർ, സന്തോഷ് കാളിയത്ത്, കെ.കെ.രജിഷ്, കെ.പ്രദിപൻ, ഏ.ബാലചന്ദ്രൻ ,വി .സി .ബി നിഷ്, കെ.എം സുധാകരൻ, വി.കെ.ജയൻ എന്നിവർ സംസാരിച്ചു.