കുറ്റ്യാടി: യു.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.മുരളീധരന് കുറ്റ്യാടിയിൽ സ്വീകരണം നൽകി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ രാവിലെ കുറ്റ്യാടിയിൽ എത്തിയ സ്ഥാനാർത്ഥി ഗവ: താലൂക്ക് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുകയും ആശുപത്രി സൂപ്രണ്ട് ഡോ: ജമീല, ആർ.എം.ഒ ഡോ: ഷാജഹാൻ മറ്റു ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു. മത്സ്യ മാർക്കറ്റിൽ എത്തിച്ചേർന്ന സ്ഥാനാർത്ഥിയ്ക്ക് മത്സ്യതൊഴിലാളികളും കച്ചവടക്കാരും സ്വീകരണം നൽകി. തുടർന്ന് മറ്റു സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി വട്ടോളിയിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തു. യു.ഡി.എഫ് നേതാക്കളായ പി.എം.അബൂബക്കർ ,പ്രമോദ് കക്കട്ടിൽ ,പി.പി.റഷീദ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, എം.കെ.അബ്ദുറഹ്മാൻ ,എസ്.ജെ.സജീവ് കുമാർ കെ.സി.കുഞ്ഞമ്മദ് കുട്ടി, ഒ.സി.അബ്ദുൾ കരിം, ശ്രീജേഷ് ഊരത്ത് ,പി.പി.ദിനേശൻ, കെ.പി.അബ്ദുൾ മജീദ്, പി. പി. ആലിക്കുട്ടി, വി.പി. ജയ് സൽ, എ.സി.ഖാലിദ് ,സി.കെ.കുഞ്ഞബ്ദുള്ള, ടി. സുരേഷ് ബാബു, നൗഷാദ് കോവില്ലത്ത്, പി.പി.കുഞ്ഞമ്മദ്, എൻ.സി.കുമാരൻ' മംഗലശ്ശേരി ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു