പേരാമ്പ്ര : പന്തിരിക്കര ടൗണിൽ വേങ്ങേരി റോഡിനടുത്തുള്ള റബ്ബർ തോട്ടത്തിൽ അത്യുഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെത്തി.ഇന്നലെ കാലത്ത് പെരുവണ്ണാമൂഴി പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ എം.എൻ. ബിജോയ്, പൊലീസ് ഓഫീസർമാരായ രാജേഷ് കുനിയിൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. കോഴിക്കോട് റൂറൽ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധ നടത്തിയ ശേഷം ബോംബുകൾ നിർവീര്യമാക്കി. പെരുവണ്ണാമൂഴി സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.