കൽപ്പറ്റ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് രാഹുൽഗാന്ധിയെ വിജയിപ്പിക്കുവാൻ യു.ഡി.എഫ് ജില്ലാ ഇലക്ഷൻ കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.ഡബ്ല്യു.സി മെമ്പർ ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള സി.ഡബ്ല്യു.സി മെമ്പർ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾവാസ്‌നിക്, സാദിക് അലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം, യു.ഡി.എഫ് കൺവീനർ എൻ.ഡി അപ്പച്ചൻ തുടങ്ങിയ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിലെത്തും. രാഹുൽഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.സി വേണുഗോപാൽ, മുകുൾവാസ്‌നിക്, എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ, എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, പി.വി ബാലചന്ദ്രൻ, പി.കെ ജയലക്ഷ്മി, റോസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.