കല്ലാച്ചി:കോൺഗ്രസ്സും ബി.ജെ.പിയും തുടരുന്നത് ഒരേ സാമ്പത്തിക നയങ്ങളാണെന്നും സാമ്രാജ്യത്വ കുത്തകകളെ സഹായിക്കുന്ന നിലപാടുകളാണ് രണ്ടു കൂട്ടരും സ്വീകരിക്കുന്നതെന്നും എൽ.ജെ.ഡി സംസ്ഥാന കമ്മറ്റിയംഗം ഇ.പി ദാമോദരൻ. ദേശീയ മുന്നണി ഇടതു ജനാധിപത്യ സഖ്യം ഇന്ത്യ ഭരിച്ച കാലഘട്ടങ്ങൾ ജനോപകാരപ്രദമായ നിരവധി തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറും യുവജനതാദൾ നേതാവുമായിരുന്ന ഇ.കെ ശശീന്ദ്രൻ 12ാംമത് ചരമ വാർഷികം എൽ.ജെ.ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ചുണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടതു മുന്നണി സ്ഥാനാർത്ഥി പി.ജയരാജന്റെ വിജയം സുനിശ്ചിതമാണന്നും ജനാധിപത്യ വ്യവസ്ഥ രാജ്യത്ത് നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ജെ.ഡി മേഖലാ പ്രസിഡണ്ട് ടി.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു ,എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,യുവജനതാദൾ സംസ്ഥാന സെക്രട്ടറി ഇ.കെ സജിത്കുമാർ ,ജില്ലാ സെക്രട്ടറി കെ.രജീഷ് ,ഇ. കെ കുഞ്ഞിക്കണ്ണൻ ,കോമത്ത് ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.