കുറ്റ്യാടി: യു.ഡി.എഫ് മേഖലാ കൺവെൻഷൻ കായക്കൊടി മുട്ടുനടയിൽ വച്ച് നടന്നു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. പി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഹമീദ് മുട്ട്നട, ഇ.ലോഹിതാക്ഷൻ, യു.വി.സി അമ്മദ്, കുഞ്ഞബ്ദുള്ള എകരപറമ്പത്ത്, പപ്പൻ കരണ്ടോട്, യു.വി ബഷീർ, വണ്ണാൻ കണ്ടി മൊയ്തു, നാല്കണ്ടി കുനിയിൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു.