കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് സെൻട്രൽ ബൂത്ത് യു.ഡി.എഫ് കുടുംബസംഗമം നടന്നു. പരിപാടിയിൽ വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.മുരളീധരനു് ഊഷ്മളമായ സ്വീകരണം നൽകി. വാർഡ് കൗൺസിലർ ശ്രീജാ റാണി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, പി.രത്‌നവല്ലി, മഠത്തിൽ അബ്ദുറഹിമാൻ , കെ.വിജയൻ, വി.പി ഭാസ്‌കരൻ ,സന്തോഷ് തിക്കോടി കെ, എം നജീബ് ,പി.ദാമോദരൻ , കെ.പി.വിനോദ് കുമാർ.പി.പി. ആലി.കെ.ജാനീബ് ,അഡ്വ.കെ.സതീഷ്, നടേരി ഭാസ്‌കരൻ ,കൗൺസിലർ രമ്യ, രജീഷ് വെങ്ങളത്ത് കണ്ടി' ടി.പി. കൃഷ്ണൻ ,സി.പി മോഹനൻ ടി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.